കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഭവന നിര്‍മ്മാണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സഹായം ലഭിച്ചത് ഒരു ഗുണഭോക്താവിന് തന്നെയെന്ന് ആരോപണം. മുസ്ലിം ലീഗ് കൗണ്‍സിലറുടെ അടുത്ത ബന്ധുവാണ് ഇത്തരത്തില്‍ ധനസഹായം കൈപ്പറ്റിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവര്‍ക്ക് ഭവന പുനരുദ്ധാരണത്തിന് തുക നല്കിയെങ്കില് അതേ വീടിന് തന്നെയാണ് ഇത്തവണ നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചിരിക്കുന്നത്. അറുപത് ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും പിന്നീട് മറ്റ് കൗണ്‍സിലര്‍മാര്‍ അറിയാതെ വികസകാര്യ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ അതില്‍ 19 പേരെ കൂടി തിരുകി കയറ്റുകയും ചെയ്തിട്ടുണ്ട്. മുന്‍ഗണന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ ഇത്തരത്തില്‍ അട്ടിമറി നടത്തിയിരിക്കുന്നത്. ഭവന പദ്ധതികളിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ് ചില ലീഗ് കൗണ്‍സിലര്‍മാരും നഗരസഭാ ഉദ്യോഗസ്ഥരും. ചെയര്‍പേഴ്സന്റെ അനുമതിയില്ലാതെ ഇത്രയും വലിയ അഴിമതി നടത്താന്‍ ഒരു ഉദ്യോഗസ്ഥന് മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് ബിജെപി കൗണ്‍സിലര്‍ന്മാര്‍ പറയുന്നു.
നഗരസഭയിലെ ഫയലുകള്‍ പോലും കൃത്യമായി സൂക്ഷിക്കാതെ നശിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതി നടത്തിയ കൗണ്‍സിലര്‍മാരെ തുടരാന്‍ അനുവദിക്കുന്നതിലൂടെ ഫയലുകള്‍ നശിപ്പിക്കപ്പെടാനും അനുകൂലമായി രേഖകള്‍ സൃഷ്ടിക്കപ്പെടാനും ഉള്ള സാധ്യതകള്‍ വളരെയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: