പണ്ടെത്തെ കഥയാണ്.ഗുരുകുല വിദ്യാഭ്യാസത്തിനിടയില്‍ മനുഷ്യര്‍ക്ക് ആവശ്യമില്ലാത്ത ഒരു വൃക്ഷം കണ്ടെത്തി കൊണ്ടുവരാന്‍ ഗുരു ശിഷ്യനോട് ആവശ്യപ്പെട്ടു. നാളുകളുംമാസങ്ങളും കഴിഞ്ഞെത്തിയ ശിഷ്യന്റെ കൈകള്‍ ശൂന്യമായിരുന്നു.കാരണം തിരക്കിയ ഗുരുവിനോടു ശിഷ്യന് പറഞ്ഞത് മനുഷ്യന് ആവശ്യമില്ലാത്ത ഒരുവൃക്ഷവും കണ്ടെത്താനായില്ലെന്നാണ്.
പക്ഷെ ഇത് അന്നത്തെകഥ മാത്രമല്ല,എന്നത്തേയും കഥയാണ്.ഭൂമിയില്‍ അനാവശ്യമായി മരങ്ങളെന്നല്ല ഒന്നും തന്നെ ഉണ്ടാവുന്നില്ല.ഉണ്ടാവുന്നതെല്ലാം മനുഷ്യര്‍ക്കു ആവശ്യമുള്ളതാണ്.ഇന്നത്തെ മനുഷ്യര്‍ക്കു ഇങ്ങനെയൊരു തിരിച്ചറിവുണ്ടെന്നു തോന്നുന്നില്ല.അവര്‍ക്കു അസൗകര്യമെന്നു തോന്നുന്നതെല്ലാം അനാവശ്യമാണ്.അങ്ങനെ ്വര്‍ വീടിനും കെട്ടിടങ്ങള്‍ക്കുമായി ഔഷധച്ചെടികള്‍ തന്നെ നശിപ്പിച്ചുകളയുന്നു.അങ്ങനെ നശിച്ചത് എത്രായിരം വൃക്ഷങ്ങളാണ്.പക്ഷേ പണ്ടുള്ളവര്‍ അങ്ങനെയായിരുന്നില്ല.
അവര്‍ ഓരോ ചെടിയേയും ഔഷധമായി കണ്ടു പരിപാലിച്ചു.അതു തലമുറകള്‍ക്കു കൈമാറി.തലമുറകള്‍ അതു ഗൗനിച്ചില്ല.പണ്ട് വീട്ടുമുറ്റത്തും പറമ്പിലും നോക്കുന്നിടത്തൊക്കെ ഔഷധച്ചെടികളായിരുന്നു. അന്ന് എല്ലാവരും ചെറുവൈദ്യന്മാരായിരുന്നു. പനിക്കും ചുമയ്ക്കും തലവേദനയ്ക്കും വയറുവേദനയ്ക്കുമൊക്കെ പറമ്പില്‍ ഓടിനടന്ന് ഔഷധച്ചെടികള്‍ പറിക്കുമായിരുന്നു.കരളുവേഗവും പനിക്കൂര്‍ക്കയും തുമ്പയും പൂവാംകുറിഞ്ഞിലും കമ്മ്യൂണിസ്റ്റു പച്ചയുമായി എന്തെല്ലാമായിരുന്നു പണ്ട് പറമ്പിലെ ഔഷധ ചെടികള്‍ അതില്‍ തുമ്പയും കമ്മ്യൂണിസ്റ്റു പച്ചയുമൊക്കെ എങ്ങും കാടുപോലെ വളര്‍ന്നിരുന്നു.പിന്നെപ്പിന്നെ അതും കാണാതായി.
ഇന്നരോഗത്തിനു ഇന്ന പ്രതിവിധി എന്നപോലെ പണ്ട് പറമ്പുകളില്‍ ചെടികള്‍ വളരുമായിരുന്നു.ഒരു പ്രദേശം പനിക്കെടുതിയിലാണെങ്കില് അതിനു പറ്റിയ ഔഷധച്ചെടികള്‍ ആ പ്രദേശത്തു വളരുമായിരുന്നു.അങ്ങനെ ഓരോ രോഗത്തിനും.അതിസാരം പടര്‍ന്നു പിടിച്ചാല്‍ അതിനു പറ്റിയ ചെടികള്‍ വളരും.ഒരു സ്ഥലത്തു പ്രത്യേകം വളരുന്ന ചെടികള്‍ കണ്ടാല്‍ അവിടെ ഇന്നരോഗമുണ്ടെന്നു തിരിച്ചറിയുന്നവരും അന്നുണ്ടായിരുന്നു.
ഇതെല്ലാം പ്രകൃതിയുടെ തിരിച്ചറിവായിരുന്നു.ഇന്ന് അത്തരം ചെടിമരുന്നുകളില്ല.അതറിയാവുന്നവരും ഇല്ല.എന്തിനും ഓടിച്ചെന്നു കാണാന്‍ വിളിപ്പുറത്ത് ഡോക്ടറുള്ളപ്പോള് എന്തിന് ഇത്തരം ചെടികളെന്നാവും പുതുതലമുറയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: