പാലക്കാട്: പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോഴുളള സബ്സിഡി തുക അവസാനം പ്രവര്‍ത്തിപ്പിച്ച ബാങ്ക് അക്കൗണ്ടിലാവും ലഭിക്കുകയെന്ന് പാചകവാതക വിതരണം ഓപ്പണ്‍ ഫോറത്തില്‍ ഓയില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. കലക്ടറേറ്റ് സമ്മേളനഹാളില്‍ എ.ഡി.എം എസ്.വിജയന്റെ അധ്യക്ഷതയിലാണ് ഓപ്പണ്‍ ഫോറം നടന്നത്.
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഏത് അക്കൗണ്ടിലാണ് സബ്സിഡി തുക വരികയെന്ന ഒരു ഉപഭോക്താവിന്റെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു അധികൃതര്‍.പ്രവര്‍ത്തിപ്പിക്കാത്ത ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് ബാങ്കിനെ അറിയിച്ചിരിക്കണം. സിലിണ്ടറിന്റെ സബ്സിഡി തുക സംബന്ധിച്ച സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സിയെ സമീപിക്കാം.
ഗാസ് ബുക്ക് ചെയ്ത നമ്പറില്‍ നിന്ന് *99*99# എന്ന് ഡയല് ചെയ്താലും സബ്സിഡി തുക ഏത് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുളളത് എന്നത് സംബന്ധിച്ച വിവരം ലഭിക്കും.അര്‍ഹരായവര്‍ക്ക് സബ്സിഡി ലഭ്യമാകാത്ത പക്ഷം അത് സംബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകള്‍ സഹിതം ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സിയില്‍ അപേക്ഷ നല്‍കണം.
പട്ടാമ്പി ഭാഗത്ത് ചോര്ച്ചയുളളതും പഴകിയതുമായ സിലണ്ടറുകളുടെ വിതരണം വ്യാപകമാവുന്നതിലുളള പരാതിയുമായി ബന്ധപ്പെട്ട് അവ തടയുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രമേയമായി അവതരിപ്പിച്ച് പാസാക്കി ബന്ധപ്പെട്ട ഓയില്‍ കമ്പിനികള്‍ക്ക് കൈമാറും. കൂടാതെ ഇത്തരം ഗുരുതര പ്രശ്നങ്ങളില്‍ ഓയില്‍ കമ്പനികളും ഏജന്‍സികളും കര്‍ശന പരിശോധന നടത്താന്‍ എ.ഡി.എം നിര്‍ദ്ദേശം നല്കി.സബ്സിഡി സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട സ്ക്വാഡ് പരിശോധന കര്‍ശനമാക്കും.
ഗ്യാസ് ഗോഡൗണില്‍ നിന്ന് സിലിണ്ടര്‍ ലഭ്യമാക്കുന്ന വീടുകള്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലാകുമ്പോള്‍ പാചകവാതക വിതരണം നടത്തുന്ന ഏജന്‍സികളുടെ ഡ്രൈവര്‍മാര്‍ക്ക് യാത്രാ ചെലവ് നല്‍കേണ്ടതില്ല. ഗ്യാസ് ഗോഡൗണില്‍ നിന്ന് അഞ്ച് മുതല്‍ 12 കിലോമീറ്റര്‍ വരെ 24, 12 മുതല്‍ 20 കിലോമീറ്റര്‍ വരെ 29 , 20 കിലോമീറ്ററിനു മേല്‍ ദൂരപരിധിയ്ക്ക് 34 രൂപ വരെയാണ് യാത്രാ ചെലവ് നിശ്ചയിച്ചിട്ടുളളത്.
ഓയില്‍ കമ്പനികളാണ് നിരക്ക് നിശ്ചയിച്ചിട്ടുളളത്. യോഗത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മാനേജര്‍ മലര്‍വിഴി, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ സെയില്‍സ് , അരവിന്ദാക്ഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് , മാനേജര്‍ സുനില്‍കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്.അനില്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: