മാവുങ്കാല്‍: രണ്ട് പതിറ്റാണ്ടിന് ശേഷം ഏച്ചിക്കാനം കൊരവില്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ട് കുലവന് തെയ്യംകെട്ട് മഹോത്സവത്തെ ചരിത്ര സംഭവമാക്കാന്‍ കൈയ്യും മെയ്യും മറന്നുള്ള പ്രവര്‍ത്തനത്തിലാണ് നാട്ടുകാര്‍. ഒരായുഷ്ക്കാലത്ത് അപൂര്‍വ്വമായി ലഭിക്കാറുളള നിയോഗത്തെ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് കളം പണി, പന്തല്‍ നിര്‍മ്മാണം മറ്റു ജോലികളെല്ലാം കനത്ത ചൂടിനെ പോലും വകവെയ്ക്കാതെ രാവും പകലുമില്ലാതെ സ്ത്രീ പുരുഷ ഭേദമന്യേ നൂറുകണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി ചെയ്തു തീര്‍ക്കുകയാണ്. ശ്രീപെരിയാങ്കോട്ട് ഭഗവതി ദേവസ്ഥാനത്തിന്റെ അധീനതയിലുളള കൊരവില്‍ വയനാട്ട് കുലവന് ദേവസ്ഥാനത്ത് വയനാട്ട് കുലവനും പരിവാര ദേവഗണങ്ങളും മാര്‍ച്ച് 7 മുതല്‍ 9 വരെയുളള സുദിനങ്ങളിലാണ് അരങ്ങിലെത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആഘോഷ കമ്മിറ്റി ചെയര്മാന് മടിക്കൈ കമ്മാരന്,വര്‍ക്കിംഗ് ചെയര്മാന് അനില്‍ നീരളി, ജനറല്‍ സെക്രട്ടറിമാരായ എ സി വിജയന് നായര്‍, ഇ കൃഷ്ണന്, മടത്തനാട്ട് രാജന്, ബി നാരായണന് കാണോത്ത്, ട്രഷറര്‍ എ സി ധനഞ്ജയന് നമ്പ്യാര്‍, താനം പുരക്കാരന്‍ കുഞ്ഞിരാമന് പിത്തുര്, ശ്രീധരന് കാരക്കോട്ട്, കെ ഭാസ്കരന്, മൊട്ടമ്മല്‍ രാമകൃഷ്ണന്, മാതൃസമിതി ഭാരവാഹികളായ ആശാലത, പ്രേമ തുടങ്ങിയവര്‍ സദാസമയവും നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: