പാലക്കാട്: അന്യാധീനപ്പെട്ട ഭൂമി വനവാസികള്‍ക്ക് തിരിച്ചുനല്‍കുക, വനാവകാശ നിയമം,പെസ സംസ്ഥാനത്ത് നടപ്പിലാക്കുക, മുന്‍ഗണനപട്ടികയില്‍പ്പെടുത്തി വനവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുക, വനവാസി ആരാധനാലയങ്ങളിലെ കടന്നു കയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് െ്രെടബല്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി.
വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണക്ക്, കേരള വനവാസി വികാസകേന്ദ്രം നേതാക്കളായ കെ.കുമാരന്, വി.ബി.സഹദേവന്, സി.കെ.രാജശേഖരന്, കെ.എസ്. ശ്രീകുമാര്‍, കെ.ജി.തങ്കപ്പന്, ടി.എല്‍.രാധാകൃഷ്ണന്, പി.എ.കെ.നീലകണ്ഠന്, രവീന്ദ്രവര്‍മ്മ, അജയന്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
സമരം ശക്തമാക്കുന്നതിന് 26ന് രാവിലെ 11ന് കോതമംഗലം കുട്ടമ്പുഴ െ്രെടബല്‍ ഹോസ്റ്റലില്‍ വനാവകാശ സംരക്ഷണ സമിതിയുടെ യോഗം നടക്കുമെന്ന് സംസ്ഥാന ഹരിതരക്ഷാപ്രമുഖ് സി.കെ.രാജശേഖരന്, സഹ പ്രമുഖ് ടി.ഐ. ലീലയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: