തൃശൂര്‍: ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്നിനു നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട്, ഭഗവതി സേവ എന്നിവയുടെ സംഭാവന കൂപ്പണ്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു.
വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ച കൗണ്ടറിന്റെ ഉദ്ഘാടനം കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്ശനന് നിര്‍വഹിച്ചു. നന്ദന് വാകയില്‍ ആദ്യ കൂപ്പണ്‍ ഏറ്റു വാങ്ങി.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന് കുട്ടി, ക്ഷേത്രം ക്ഷേമസമിതി സെക്രട്ടറി സി.വിജയന്, കണ്‍വീനര്‍ ടി.ആര്.ഹരിഹരന്, ദേവസ്വം മാനേജര്‍ എം.ജി.ജഗദീഷ്, അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: