മയക്കുമരുന്ന് കഞ്ചാവ് കാര്യങ്ങളിൽ മെക്സിക്കോ എന്ന രാജ്യം ലോകത്ത് ഏറെ പ്രശസ്തി നേടിയതാണ്. രാജ്യം മയക്കുമരുന്ന് തലവന്മാരുടെ കീഴിൽ കഴിയുമ്പോൾ അയൽരാജ്യമായ അമേരിക്കയിലേക്കും ഇതിന്റെ കയറ്റുമതിക്ക് യാതൊരു കുറവുമുണ്ടാകുന്നില്ല.
അടുത്തിടെ ഇത്തരത്തിൽ അനധികൃതമായി മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ച 45കിലോ കഞ്ചാവ് യുഎസ് കസ്റ്റംസ് പിടികൂടി. എന്നാൽ ഇവിടെ കഞ്ചാവ് കടത്താൻ ശ്രമിച്ച രീതിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. മെക്സിക്കോയിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ 41കാരൻ തിരിച്ച് വരുമ്പോൾ തന്റെ ട്രക്കിൽ കുറെയധികം തടിക്കഷണങ്ങൾ കരുതിയിരുന്നു.
അതിർത്തിയിൽ ചെക്കിംഗ് ചെയ്യാനായി വണ്ടി നിർത്തി. എന്നാൽ വിനോദത്തിനായി പോയയാൾ എന്തിനാണ് തടിക്കഷണങ്ങളുമായി തിരികെ എത്തുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചു. ഇതിന് തൃപ്തികരമായ ഒരു മറുപടി നൽകാൻ ഇയാൾക്കായില്ല. തുടർന്ന് കസ്റ്റംസ് അധികൃതർ ഈ വിറക് കഷണങ്ങൾ എടുത്ത് രണ്ടായി മുറിച്ച് നോക്കുകയായിരുന്നു. തടിക്കഷണങ്ങളിൽ ഒന്ന് മുറിച്ചയുടനെ കസ്റ്റംസ് അധികൃതർ ഞെട്ടിപ്പോയി.
ഭംഗിയായി പ്ലാസ്റ്റിക് കടലാസ് കൊണ്ട് പൊതിഞ്ഞ് ഭദ്രമായി നീളത്തിൽ തടിക്കഷണത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ് കെട്ട്. ഇതിനായി തടിക്കഷണത്തിന്റെ അകം പൊള്ളയാക്കുകയും ചെയ്തിരുന്നു. 45 കിലയോളം ഭാരം വരുന്ന ഇവയ്ക്ക് 53,000 ഡോളർ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: