ആക്രമിക്കപ്പെട്ട നടി ദിവസങ്ങള്‍ക്കു ശേഷം തന്റെ തട്ടകത്തിലേക്കു തിരിച്ചുവന്നത് തികച്ചും ഊര്‍ജസ്വലയായാണ്.തലകുനിക്കാതെയും മുഖം മറക്കാതെയും തനിക്കൊന്നും സംഭവിച്ചില്ലെന്ന തരത്തില്‍ ആത്മവിശ്വാസത്തിലാണ് അവര്‍ ലൊക്കേഷനിലെത്തിയത്. തല കുനിക്കേണ്ടതും മുഖം മറക്കേണ്ടതും തന്നെ ആക്രമിച്ചവര്ക്കാണെന്ന സത്യമാണ് നടിയുടെ പെട്ടെന്നുള്ള ഈ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്.ഒരു കൂട്ടം തെമ്മാടികളെക്കൊണ്ട് വില കുറഞ്ഞു പോകുന്നതല്ല സ്ത്രീത്വം എന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു.
പൃഥ്വിരാജ്,നരെയ്ന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ആദം എന്ന സിനിമയിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുന്ഡപാണ് നടി ആക്രമിക്കപ്പെട്ടത്.അതുമൂലം ഷൂട്ടിംഗ് മാറ്റിവെക്കുകയായിരുന്നു.ഒറ്റപ്പെട്ട് സിനിമയില്‍ നിന്നും മാറി നില്ക്കുന്നതിനു പകരം ജോലിയില്‍ തിരികെ എത്തണമെന്ന് സുഹൃത്തുക്കളുടെ ഉപദേശവും അവര്‍ നല്കിയ ധൈര്യവും നടിയെ ആവേശഭരിതയാക്കുകയായിരുന്നു.
നമ്മുടെ നാട്ടില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ അപമാനിതയാകുന്നവര് ജീവിതം തന്നെ നഷ്ടപ്പെട്ടെന്ന തരത്തില്‍ നിരാശയില്‍ കൂപ്പുകുത്തി ഭാവി സ്വയം ചോദ്യ ചിഹ്നന്നമാക്കുകയാണ് പതിവ്.
അതില്‍ നിന്നും തികച്ചും വ്യത്യസ്തയായി നടിയുടെ ശക്തമായ തിരിച്ചു വരവ് വലിയൊരു മാതൃകയാണ്.അപമാനിക്കപ്പെടുമ്പോള്‍ തകരേണ്ടതല്ല ജീവിതമെന്നുള്ള മഹത്തായ പാഠം തന്നെയാണ് നടിയുടെ ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടെന്നു കാണാം.പെട്ടെന്നുള്ള ഈ തിരിച്ചു വരവ് സ്ത്രീ സമൂഹത്തിനു വലിയ പ്രത്യാശ നല്‍കുന്നതാണ്.വേഗത്തിലാണ് ആലസ്യത്തില്‍ നിന്നും മനോ വേദനയില്‍ നിന്നും അവര്‍ കുടഞ്ഞെണീറ്റത്.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ ആരില്‍നിന്നും ഒന്നിലും നിന്നും ഒളിച്ചോടേണ്ടതില്ലെന്നുമാണ് നടി സുഹൃത്തുക്കളോടു പറഞ്ഞത്.സിനിമാലോകം മാത്രമല്ല കേരളീയ സമൂഹം തന്നെ ഒറ്റക്കെട്ടായി നടിക്കു മുന്നില്‍ ഉറച്ചു നിന്നത് അവര്‍ക്ക് മറ്റെന്തിനെക്കാളും ആത്മധൈര്യം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: