ഇരിട്ടി: വീടുകളില്‍ നാടന്‍പശുക്കളെ വളര്‍ത്തി നാടന്‍ പശുവിന്റെ മൂത്രം, ചാണകം എന്നിവ ഉപയോഗിച്ച് ജൈവ കൃഷി വ്യാപിക്കണമെന്ന് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് ആക്ടിവിസം (വേദ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരമ്പരാഗതമായി നാട്ടില്‍ നിലവിലുണ്ടായിരുന്ന ഈ തരത്തിലുള്ള കൃഷിരീതി നമ്മള് ഉപേക്ഷിച്ചപ്പോള്‍ കാന്‍സര്‍, വൃക്കരോഗങ്ങള്‍, ഓട്ടിസം പോലുള്ള രോഗങ്ങള്‍ വ്യാപകമായി. രാസവളങ്ങളും രാസ കീടനാശികളും ഉപയോഗിച്ചുള്ള കൃഷിരീതി മണ്ണിനെ ഊഷരഭൂമിയാക്കി. നാടന്‍ പശുവിന്റെ മൂത്രത്തിലും ചാണകത്തിലുമുള്ള കോടിക്കണക്കിന് അണുക്കള്‍ മണ്ണിനെ ഫലഭൂയിഷ്ട മാക്കാന് പര്യാപ്തമാണ്. വിദേശ ഇനങ്ങളായ പശുക്കള്‍ 20 മുതല്‍ 5 ലിറ്റര്‍ വരെ പാല് നല്‍കുമെന്ന് പറയുമ്പോള്‍ നാടന്‍ പശുക്കള്‍ ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ പാല് മാത്രമെ നല്‍കുന്നുള്ളൂ. എ2 എന്നറിയപ്പെടുന്ന ഈ പാലിന് ലിറ്ററിന് 300ഉം നെയ്യിന് 2400 ഉം ആണ് വില. നാടന്‍ പശുവിനെ സംരക്ഷിക്കുന്നത് നഷ്ടമാകാതിരിക്കാന്‍ ഇതിന്റെ മൂത്രം ചാണകം എന്നിവ ഉപയോഗിച്ച് 159 ല്‍ പരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മ്മിക്കാമെന്നും ഇതിന്റെ പ്രഥമ പഠന ക്ലാസ്സ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുന്നോത്ത് വെച്ച് നടന്നതായും ഭാരവാഹികള്‍ പറഞ്ഞു. കുന്നോത്ത് സെന്റ് തോമസ് ഫൊറാനാ പള്ളിയുടെ നേതൃത്വത്തില്‍ ജൈവ കൃഷി വ്യാപിപ്പിച്ച് ജൈവ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തന പരിപാടി ഉടന്‍ എല്ലാ വിഭാഗം ജങ്ങളെയും ഉള്‍പ്പെടുത്തി ആരംഭിക്കുമെന്നും ഫെറോനാ വികാരി ഫാദര്‍ ജോസഫ് ചാത്തനാട്ട് പറഞ്ഞു. പത്രസമ്മേളനത്തില്‍ വേദസ്ഥാപകന് പശു രാഘവന്, ഫാ.ജോസഫ് ചാത്തനാട്ട്, ഡോ.ജോസ് ലറ്റ മാത്യു തുമ്പേപറമ്പില്‍, വേദ ദേശീയ കോര്‍ഡിനേറ്റര്‍ രാമ സുബ്രമണ്യം, സംസ്ഥാന കോര്‍ഡിനേറ്റര്‍ കലവൂര്‍ ജോണ്സണ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: