തൃശൂര്‍: കേരള സംഗീത നാടക അക്കാദമി വജ്രജൂബിലി ആഘോഷം ‘വജ്രപൂര്ണ്ണിമയില് കലാകേരളത്തിന് നാളെ തിരിതെളിയും.
പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവം നാളെ വൈകീട്ട് നാലിന് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളത്തോടെയാണ് തുടക്കമാവുകയെന്ന് സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചിന് പത്മശ്രീ പുരസ്കൃതരായ പി.കെ നാരായണന് നമ്പ്യാര്‍, കലാമണ്ഡലം ഗോപി, ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, കലാമണ്ഡലം ശിവന് നമ്പൂതിരി, പെരുവനം കുട്ടന് മാരാര്‍, മട്ടന്നൂര്‍ ശങ്കരന് കുട്ടി, മീനാക്ഷി അമ്മ, എന്നിവരുടെ ദീപോജ്ജ്വലനത്തോടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
കെ.ടി. മുഹമ്മദ് സ്മാരക തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഡോ.പി.വി.കൃഷ്ണന് നായര്‍ എഡിറ്റ് ചെയ്ത ‘വില്യം ഷേക്സ്പിയര്: വിശ്വവിസ്മയം’ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന് ചടങ്ങില്‍ പ്രകാശനം ചെയ്യും. ഡോ. എം. എന്‍. വിനയകുമാര്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.
വജ്രജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് അക്കാദമി സംഘടിപ്പിക്കുന്നത്.
വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട്ട്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. മധു, പ്രോഗ്രാം ഓഫീസര്‍ എ.വി രാജീവന് എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: