വടക്കാഞ്ചേരി: പാടശേഖരം മണ്ണിട്ട് നികത്തുന്നത് തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരെ ഭൂമാഫിയ സംഘം മര്‍ദ്ദിച്ചതായി പരാതി.
നഗരസഭയിലെ നടുത്തറ പ്രദേശത്താണ് ഏക്കര്‍ കണക്കിന് നിലം രാത്രി കാലങ്ങളില്‍ മണ്ണിട്ട് നികത്തുന്നത്.
ഇത് തടയാന്‍ ശ്രമിച്ച ഇരുമ്പറ നെല്ലൂര്‍ സജില്‍, മുതുകുളങ്ങര പ്രദിന്‍ എന്നിവരെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്.
ഭൂവുടമയുടെ പേരില്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് മര്‍ദ്ദനമേറ്റ യുവാക്കളും നാട്ടുകാരും പരാതിപ്പെട്ടു.
ഈ മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിസ്നേഹികളും ഭൂമാഫിയയ്ക്കെതിരെ വന്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: