പാലക്കാട്: സിപിഎം അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് നിയമവാഴ്ചയുടെ മരണമണി മുഴങ്ങിയതായി ബിജെപി ദേശീയ സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ നിയമസംവിധാനവും ഭരണഘടനയും കേരളത്തിന് ബാധകമല്ലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി ഭരണഘടനയാണ് ഇന്ത്യന്ഭരണഘടനയേകാള് വലുതെന്നുമാണ് അവര്‍ ധരിച്ചിരിക്കുന്നത്.
സംഘര്‍ഷത്തിലൂടെ എതിരാളികളെ ഇല്ലാതാക്കുകയെന്ന കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പേരില്‍ പിണറായി വിജയനും കൂട്ടരും ദേശസ്നേഹികളായ ആളുകളെ ഇല്ലാതാക്കാനുള്ള സംഘടിതമായ ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഭീഷണികൊണ്ടും കള്ളകേസുകൊണ്ടും ഇല്ലാതാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി കരുതിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഫസല്‍ കേസ് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നടന്നു. ഫസല്‍ കേസില്‍ സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരുന്നില്ല, എന്നാല്‍ പിണറായി വിജയന് അധികാരത്തിലേറിയപ്പോള്‍ രണ്ട് ഡിവൈഎസ്പിമാരെ നിയോഗിച്ച് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തു.
സത്യത്തിനും നീതിക്കും ധര്‍മ്മത്തിനുംവേണ്ടി നിലകൊള്ളുന്ന പ്രസ്ഥനമാണ് സംഘം. മൂന്നുതവണ നിരോധനം ഏര്‍പ്പെടുത്തിയവര്‍ തന്നെ പിന്വലിച്ചതിനുകാരണവും അതുതന്നെയാണ്.
കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയ സംഘട്ടനങ്ങളുള്ളത്. ചരിത്രം പരിശോധിച്ചാല്‍ അക്രമം രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ സംസ്ഥാനം കേരളം മാത്രമാണ്.അക്രമരാഷ്ട്രീയം കൈമുതലാക്കിയ പാര്‍ട്ടിയാണ് സിപിഎം.
ഒരു മന്ത്രിസഭക്ക് അധികാരം നഷ്ടമായത് അക്രമത്തിന്റെ പേരിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഉത്തരവാദ ബോധമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും നടത്തുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അപകടം പതിയിരിക്കുന്നത് സിപിഎമ്മിന്റെ അകത്തളത്തിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്റ്റാലിനിസം പിന്തുടരുന്ന ലോകത്തിലെ ഏകപാര്‍ട്ടിയാണ് കേരളത്തിലെ സിപിഎം. എതിരാളികളെ കൊന്നുടുകയെന്ന സ്റ്റാലിന് ആശയമാണ് പിണറായി വിജയനും കൂട്ടരും ഇന്ന് നടപ്പാക്കുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കിമാറ്റുകയാണ് സിപിഎമ്മെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വി.കെ.വിശ്വനാഥന് പറഞ്ഞു. വളര്‍ന്നുവരുന്ന തലമുറയെ വഷളാക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
സ്വന്തം പ്രിന്‍സിപ്പാളിന് ശവകല്ലറയൊരുക്കിയതും, കസേരകത്തിച്ചതുമൊക്കെ ഇതിനുദാഹരണമാണെന്നും വളര്‍ന്നുവരുന്ന ചെറുപ്പക്കാരില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനു പകരം രാഷ്ട്രദ്രോഹം വളര്‍ത്തുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി രഘുരാജ്, വിവിധ സംഘടനാ നേതാക്കളായ അഡ്വ.നാരായണന് നമ്പൂതിരി,കെ.എ.സുലൈമാന്‍, സി.കൃഷ്ണകുമാര്‍, അഡ്വ.ഇകൃഷ്ണദാസ്, ശ്രീരാമന്, സി.ബാലചന്ദ്രന്, ഭാസ്ക്കരന്‍, ആറുച്ചാമി,ഹരി, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്, ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: