ചെറുതുരുത്തി: പുതിയ അദ്ധ്യായനം തുടങ്ങി ഇത്ര ദിവസമായിട്ടും ആറ്റൂര്‍ ഗവ: യു.പി സ്കൂളില്‍ പ്രധാന അദ്ധ്യാപകനും അദ്ധ്യാപകരുമില്ലാത്തത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ വെട്ടിലാക്കി. കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളാണ് ഈ വര്‍ഷം അദ്ധ്യാപകരില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നത്.
240 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ പതിനാല് അദ്ധ്യാപകര്‍ വേണ്ടിടത്ത് ഇപ്പോള്‍ ഒമ്പത് പേര് മാത്രമെയുള്ളു. ഇതിന് മുന്‍പ് ഉണ്ടായിരുന്നവര്‍ സ്ഥലംമാറ്റം വാങ്ങി പോയതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സ്വരചേര്‍ച്ച ഇല്ലായ്മയാണെന്നും, ഇതിന്റെ ഉത്തരവാദിത്വം പി.ടി.ഐ ക്കാണെന്നും ഒഴിവിലേയ്ക്ക് സ്വന്തക്കാരെ നിയമിക്കാനുള്ള ശ്രമമാണെന്നും ഒരു വിഭാഗം ആരോപിച്ചു. സ്കൂളിലേയ്ക്ക് വന്ന ഊമകത്തിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.
ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും പി.ടി.ഐയുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായി. സര്‍ക്കാര്‍ സ്കൂളാണെന്നും, ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരാന്‍ അവകാശമില്ലെന്നും പറഞ്ഞു. സ്കൂളില്‍ ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തില്‍ തൃശൂര്‍ ഡി.ഡി.ഓഫീസില്‍ പോയി പുതിയ അധ്യാപകരെ നിയമിയ്ക്കുന്നതിനു വേണ്ട നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: