പുതുക്കാട്: പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്‍വശം അപകടങ്ങള്‍ നിത്യസംഭവം. ശ്രദ്ധയില്ലാതെ കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്റിലേയ്ക്ക് കയറുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. രണ്ടാഴ്ചക്കിടെ ഇവിടെ ഉണ്ടാകുന്നത് മൂന്നാമത്തെ അപകടം.
ഇന്നലെ രാവിലെ 11.30യോടെ സ്റ്റാന്റിലേക്ക് അശ്രദ്ധമായി പ്രവേശിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ കണ്ട് ലോറിയും ലോറിക്ക് പിന്നിലായി കാറും ബ്രേയ്ക്ക് ചെയ്തു. എന്നാല്‍ ഇതിന് പിന്നില്‍ വന്ന ലോറി ബ്രേയ്ക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്പില് ബ്രേയ്ക്ക് ചെയ്ത് നിന്നിരുന്ന ലോറിയില്‍ ഇടിക്കുകയുമായിരുന്നു. കാര്‍ യാത്രകാരനായ പട്ടാമ്പി വാവന്നൂര്‍ ശ്രീനാഥ് (28)ന് തലക്ക് പരിക്കേറ്റു. ശ്രീനാഥിനെ പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ബസ്സുകളിലെ ജീവനക്കാര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: