പുതുക്കാട്: പഞ്ചായത്തിലെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യു.ഡി.എഫിനൊപ്പം നോട്ടീസില്‍ ഒപ്പുവെച്ചിരുന്ന എല്‍.ഡി.എഫ്. വിമത അംഗം സജിത്ത് കോമത്തുകാട്ടില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതുകാരണം അവിശ്വാസ പ്രമേയം പാസായില്ല. സജിത്ത് വോട്ടിങ്ങിന് എത്താതിരുന്നതുകാരണം എല്‍.ഡി.എഫ്. നേതൃത്വം നല്കുന്ന ഭരണസമിതി അവിശ്വാസം അതിജീവിച്ചു. വൈസ് പ്രസിഡണ്ടാക്കാമെന്ന ധാരണയിലാണ് സജിത്ത് എല്‍.ഡി.എഫിനെ പിന്തുണച്ചതെങ്കിലും അത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് അവിശ്വാസപ്രമേയത്തില്‍ ഒപ്പിട്ടത്.
വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസ വോട്ടിംഗിലും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ല. പതിനഞ്ചംഗ ഭരണസമിതിയില്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ആറ് അംഗങ്ങള്‍ വീതമാണുള്ളത്. ഒരു ബി.ജെ.പി. സ്വതന്ത്രനും. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും ഓരോ വിമതര്‍ കൂടി വിജയിക്കുകയും അവര്‍ സ്വന്തം മുന്നണികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതോടെ ഭരണസമിതിയിലെ പ്രാതിനിധ്യം ഏഴ് വീതമായി. ബി.ജെ.പി. അംഗം സ്വതന്ത്ര നിലപാടെടുത്തതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ അമ്പിളി ശിവരാജന് പ്രസിഡന്റും പി.വി. ജെന്സന് വൈസ് പ്രസിഡന്റുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: