ചെറുതുരുത്തി: ദേശമംഗലത്തെ പള്ളം കൊറ്റമ്പത്തൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്ക് ഡെങ്കിപനി ഉള്ളതായി സ്ഥിരീകരിച്ചു. ദേശമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് ഇവര്‍ക്ക് ഡെങ്കിപനിയാണെന്ന് സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി 24 ആശാ വര്‍ക്കര്‍മാരുമായി വാര്‍ഡുകള്‍ തോറും പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ചെങ്ങാലൂര്‍: മേഖലയില്‍ ഡെങ്കിപനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അലോപ്പതി, ഹോമിയോ, ആയൂര്‍വ്വേദം വിഭാഗങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഒരാഴ്ചക്കിടെ മൂന്ന് പേര്‍ക്കാണ് മേഖലയില്‍ ഡെങ്കിപനി സ്ഥിരീകരിച്ചത്. പനി ബാധിത പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രഹസന്ദര്ശനത്തില് ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: