തൃശൂര്‍: നീതി ആയോഗ് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പലതും തൊഴിലാളി താല്‍പ്പര്യം ഹനിക്കുന്നതാണെന്ന് ബിഎംഎസ്. ഇക്കാര്യങ്ങളിലുള്ള ആശങ്ക പരിഹരിക്കുവാന്‍ വേണ്ട ക്രിയാത്മക ചര്‍ച്ചകള്‍ക്കോ തീരുമാനങ്ങള്‍ക്കോ തയ്യാറാകാത്ത സാഹചര്യത്തില്‍ ബിഎംഎസ് പ്രതിഷേധവുമായി മുന്നോട്ടുപോകും.
22ന് ജില്ലാതലത്തില്‍ പ്രധാന കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ നിശ്ചയിച്ചിട്ടുള്ളതായും ബിഎംഎസ് ദേശീയ സമിതി അംഗം വി.രാധാകൃഷ്ണന് പറഞ്ഞു. തൃശൂരില്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ബിഎംഎസ് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സമ്പര്‍ക്കയജ്ഞം സ്പെഷല്‍ കണ്വെന്ഷന് മേഖലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.രാധാകൃഷ്ണന്. കെ.എന്‍.വിജയന് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എ.സി.കൃഷ്ണന്, ബിഎംഎസ് ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, എം.എം.വത്സന്, കെ.സുധീഷ്കുമാര്‍, ജയരാജ്, എന്‍.കെ.അന്തോണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: