ഹോളിവുഡ് നടി ആഞ്ചലീന ജോളി ഇനി പുതിയ റോളില്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ പ്രൊഫസറുടെ വേഷത്തിലേക്കാണ് ഈ താല്‍ക്കാലിക ചുവടു മാറ്റം.
മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ ആഞ്ചലീനയെ കഴിഞ്ഞ വര്‍ഷമാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് പ്രൊഫസറായി ക്ഷണിച്ചത്. ചൊവ്വാഴ്ചയാണ് ആദ്യമായി അവര്‍ ക്ലാസെടുത്തത്.
ലോകമെമ്പാടുമുളള കലാപബാധിത പ്രദേശങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ക്കുളള നീതി, മനുഷ്യാവകാശം, പങ്കാളിത്തം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുളള നയങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന കോഴ്സിലാണ് ആഞ്ചലീന ക്ലാസ്.
ലിംഗസമത്വം, സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ പങ്കാളിത്തം, സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനുളള ഗവേഷണവും അധ്യാപനവും ഇതോടൊപ്പമുണ്ട്. തന്റെ ഫെല്ലോഷിപ്പിന്റെ ഭാഗമായി ജോളി ഇതേ മേഖലയില്‍ തന്റേതായ ഗവേഷണവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: