നവദമ്പതിമാരുടെ ഇടയില്‍ ഒരലമാര സൃഷ്ടിക്കുന്ന കുഴപ്പങ്ങളുടെ കഥ പറയുന്ന സണ്ണിവെയ്ന് ചിത്രം ‘അലമാര’ നാളെ പ്രദര്‍ശനത്തിനെത്തും.
സംവിധായകനും അഭിനേതാവുമായ രഞ്ജിപണിക്കര്‍ ഗായകനായെത്തുന്നു എന്നതാണ് ‘അലമാര’യുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ‘എന്‍ തല ചുറ്റണു ചുറ്റണുപോല്’ എന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. എനി ടോം, ഡിക്ക്, ഹാരി എന്നിവരാണ് കൂടെ പാടിയിരിക്കുന്നത്.
നടന് സലിം കുമാര്‍ ചിത്രത്തിനു വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: