ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കേസിന്റെ കാര്യത്തില്‍ പോലീസും സര്‍ക്കാരും രണ്ടു തട്ടിലാണ്. കലാഭവന്‍ മണിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെയുള്ള പോലീസിന്റെ അന്വേഷണത്തെക്കുറിച്ചുള്ള നിജസ്ഥിതി വ്യക്തമാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മലയാളത്തിന്റെ പ്രിയ കലാകാരന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പോലീസിന്റെ അന്വേഷണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും നിഗമനങ്ങള്‍ തെറ്റാണെന്നും തെളിഞ്ഞിരിക്കുകയാണ്.
മണിയുടെ കുടുംബാംഗങ്ങളും ആരാധകരും നാട്ടുകാരും നീതിക്കായി നടത്തുന്ന ഏതൊരു സമരത്തിനും ബിജെപിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കുമ്മനം പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വേഗത്തിലാക്കുവാന്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ച് മണിയുടെ ഭാര്യ നിമ്മിയും,സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനും കുമ്മനം രാജശേഖരന് നിവേദനം നല്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട്ട്, ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്,മണ്ഡലം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.യു.ദിനേശന്, അഡ്വ.സജി കുറുപ്പ്, സെക്രട്ടറിമാരായ മുകേഷ് ടി.എസ്, സി.എന്‍.വത്സന്, ജില്ലാ കമ്മിറ്റിയംഗം കെ.എം സുബ്രഹ്മണ്യന്, കെ.ജി.സുന്ദരന്‍, സുനില്‍ കാരാപ്പാടം, കെ.ഡി.ഗംഗാധരന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: