അമ്പലപ്പുഴ: അനുമതിയില്ലാത്ത ചെമ്മീന്‍ സംസ്കരണ ശാലകളും മാലിന്യം നിറഞ്ഞ തോടുകളും പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ചെമ്മീന്‍ സംസ്കരണ ശാലകളില്‍ നിന്നുള്ള മലിനജലമാണ് പല സ്ഥലങ്ങളിലും നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നത്. ഇതോടൊപ്പം ചെമ്മീന്‍ സംസ്കരിച്ചശേഷം മീറ്റ് പ്ലാന്റുകളില്‍ നടത്തുന്ന ശുദ്ധീകരണവും വന്‍പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ശുദ്ധീകരണത്തിനുശേഷവും പുറന്തള്ളുന്നത് ലക്ഷണക്കണക്കിന് ലിറ്റര്‍ മലിനജലമാണ്
ഒരുകാലത് കുടിവെള്ളത്തിനുപോലും ഉപയോഗിച്ചിരുന്ന പ്രധാന തോടുകള്‍ മലിനപ്പെട്ടു കഴിഞ്ഞു. തോടുകള്‍ പോളനിറഞ്ഞും മലിനജലം നിറഞ്ഞും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. അനധികൃത അറവുശാലകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം മുതല്‍ പച്ചക്കറി ചന്തകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പലരും തെരഞ്ഞെടുക്കുന്നത തോടുകളാണ്.
തോടുകളില്‍ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കിറ്റുകളില്‍ ഇത്തരം മാലിന്യങ്ങളാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴ ആമയിട ഭാഗത്ത് മരുന്നു കമ്പനി ഉടമ കാലാവധി കഴിഞ്ഞ മരുന്ന് തോടിന്റെ കരയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രദേശത്തെ തോടുകളില്‍ ജലജീവികള്‍ വളരുന്നില്ലെന്ന് കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യന് കാന്‍സര്‍ വരെ പിടിപെടാന്‍ സാദ്ധ്യത ഏറുന്ന തരത്തിലാണ് പല തോടുകളിലെയും വെള്ളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: