കൊച്ചി: അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ രാജ്യവിരുദ്ധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ ആവശ്യത്തെ ചോദ്യം ചെയ്ത് ‘ടിപി 51 വെട്ട്’ എന്ന സിനിമയുടെ സംവിധായകന് മൊയ്തു താഴത്ത് രംഗത്ത്.
‘ടിപി 51 വെട്ട്’ എന്ന തന്റെ സിനിമയ്ക്ക് സിപിഎം പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ കമല്‍ സാംസ്കാരിക അടിയന്തിരാവസ്ഥ എന്ന് ഇപ്പോള്‍ വിലപിക്കുന്ന കമല്‍ എവിടെയായിരുന്നെന്ന് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരള സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്നാണ് സര്ട്ടിഫിക്കേഷന് പൂര്‍ത്തിയാക്കിയത്. 59 തിയേറ്ററുകള്‍ ലഭിച്ച സിനിമ പക്ഷേ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയേറ്റര്‍ ഉടമകളെയും ചാനലുകളെപ്പോലും സിപിഎം ഭീഷണിയിലൂടെ പിന്തിരിപ്പിച്ചു. ഇപ്പോള്‍ ചുവപ്പന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഉറഞ്ഞ് തുള്ളുന്ന കമല്‍ അന്ന് ആമയെപ്പോലെ കിടന്നുറങ്ങുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകന് കമലിന്റെ ദേശവിരുദ്ധ മുഖം മറനീക്കിയത്. ദേശവിരുദ്ധ ഡോക്യുമെന്ററികള്‍ക്ക് മേളയില്‍ പ്രദര്‍ശനാനുമതി നല്‍കണമെന്ന ആവശ്യവും കമല്‍ ഉന്നയിച്ചിരുന്നു.
സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്ത ചിത്രങ്ങള്‍ സാധാരണ മേളകളില്‍ പ്രത്യേക അനുവാദത്തോടെ മാത്രമേ പ്രദര്‍ശിപ്പിക്കാറുള്ളൂ. ഇക്കുറി മേളയില്‍ സെന്‍സര്‍ ചെയ്യാത്ത മൂന്ന് ഡോക്യുമെന്ററികളുടെ പ്രദര്‍ശനത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല.
രോഹിത് വെമുലയെ കുറിച്ച് പി.എന്‍. രാമചന്ദ്ര സംവിധാനം ചെയ്ത ദി അണ്‍ബെയ്റബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്, ജെഎന്‍യു വിദ്യാര്‍ഥി പ്രക്ഷോഭത്തെ ആധാരമാക്കി മലയാളി കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, കശ്മീരിനെക്കുറിച്ച് എന്‍.സി. ഫാസില്‍-ഷാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഇന്‍ ദി ഷെയ്ഡ്സ് ഓഫ് ഫാളന്‍ ചിനാര്‍ എന്നീ ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍ രംഗത്തുവന്നത്.
അധികാരം കിട്ടിയാൽ ആവിഷ്കാരമോ ? ഇന്നു ചാനലുകളിൽ മധുരം വിളമ്പി ആഘോഷിക്കപ്പെട്ടത് ചലച്ചിത്ര അക്കാദമി ചെയർമാനും…
Posted by Moidu Thayath on Saturday, June 10, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: