കാഞ്ഞങ്ങാട്: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള അലയന്‍മെന്റ് തയ്യാറാക്കി നാലുവരിപ്പാത നടപ്പിലാക്കണമെന്ന് ചെറുവത്തൂരില്‍ ചേര്‍ന്ന മലബാര്‍ കുടുംബ തറവാട് സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ക്ഷേത്രകുളങ്ങള്‍, മണിക്കിണറുകള്‍, ക്ഷേത്രമതിലുകള്‍ എന്നിവ നശിപ്പിക്കാതെയുള്ള പാതയായിരിക്കണം നടപ്പിലാക്കേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.ബി.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. രാജീവന് കൊടക്കാട്, വെങ്ങാട്ട് കുഞ്ഞിരാമന്, പി.വി.ബാലകൃഷ്ണന്, വി.എം.ശ്രീധരന് എന്നിവര്‍ സംസാരിച്ചു. എ.സുകുമാരന്‍ സ്വാഗതവും എം.വി.നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: