ചെന്നൈ: സാറ്റലൈറ്റ് അവകാശയുദ്ധത്തില്‍ രജനിയെയും കടത്തിവെട്ടി ആമിര്ഖാന്. ആമീറിന്റെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രങ്ങളുടെ അവകാശം നെറ്റ്ഫിക്സ് സ്വന്തമാക്കിയിരിക്കുന്നത് 120 കോടി രൂപയ്ക്കാണ്.
ആമിര്‍ഖാന്റെ വരാനിരിക്കുന്ന സിനിമകളുടെ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളാണ് റെക്കോര്‍ഡ് തുകയ്ക്ക് നെറ്റ്ഫിക്സ് സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തേ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം 2.0യുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയായ 110 കോടി രൂപയ്ക്കായിരുന്നു.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആമിറിപ്പോള്‍. ബോക്സ് ഓഫീസില്‍ വന്‍ സ്വീകാര്യത ലഭിച്ച ‘ദംഗല്‍’ എന്ന ചിത്രത്തിലെ ആമിര്‍ ഖാന്റെ പ്രതിഫലം 175 കോടി രൂപയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ആമിര്‍ ഖാന് പ്രൊഡക്ഷന്‍സും ഡിസ്നി പിക്ചേഴ്സും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ന്യൂസ് പോര്‍ട്ടലായ ഡിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം, 35 കോടി പ്രതിഫലത്തിനു പുറമേ ലാഭത്തിന്റെ 33 ശതമാനവും റോയല്‍റ്റി വിഹിതത്തിന്റെ 33 ശതമാനവും കൂടിയാണ് ഈ 175 കോടി രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: