കാസര്‍കോട്: ഉത്സവങ്ങളില്‍ ആനകളെ ഉപയോഗിക്കണമെങ്കില്‍ സുപ്രീം കോടതി രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ അറിയിച്ചു. രജിസ്ട്രേഷന് ഇല്ലാത്ത കമ്മിറ്റികള്‍ക്ക് അടുത്ത വര്‍ഷം ആനകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതല്ല. രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യം ഉദയഗിരി വനം വകുപ്പ് ജില്ലാ ആസ്ഥാനത്ത് നാളെ രാവിലെ 10.30 മുതല്‍ ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന നാട്ടാന പരിപാലന ശില്‍പ്പശാല എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവ കമ്മറ്റികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: