വടകര : വില്‍പ്പനക്കായി എത്തിച്ച കഞ്ചാവുമായി യുവാവിനെ എക്സൈഎസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ കൊളത്തൂര്് പുളിക്കത്തൊടി വീട്ടില്‍ വിനോദ്(38)നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ഓടെ ദേശിയ പാതയില്‍ മടപ്പള്ളി ഗവ.കോളജ് ബസ്സ്റ്റോപ്പിന് മുന്‍ വശം വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കലില്‍ നിന്നും 95 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ എംഎസ് ഹനീഫ, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെകെ ശ്രീധരന്, സിഇ ഒമാരായ അനീഷ് വടക്കേടത്ത്, രതീഷ് എകെ, സുനീഷ് എന്‍എസ്സ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: