കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡു ടാറിങ് കഴിഞ്ഞപ്പോള്‍ ജില്ലാ ഹോമിയോ ആശുപത്രിയിലേക്കുള്ള വഴി റോഡ് നിരപ്പില്‍ നിന്നു ഒന്നര മീറ്ററോളം ഉയരത്തില്‍. വിനായക ബസ് സ്റ്റോപ്പിനു സമീപമാണ് ആശുപത്രി. റോഡ് പണിക്കായി മണ്ണു നീക്കിയ സമയത്തു തന്നെ ആശുപത്രി അധികൃതര്‍ ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പരിഹരിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ റോഡിനു പടിഞ്ഞാറു ഭാഗത്തെ ടാറിങ് ജോലിയുടെ സമയത്തും ഇതിനു പരിഹാരമായില്ല. കിഴക്കു ഭാഗത്തെ മണ്ണു നീക്കല്‍ പ്രവൃത്തിയും പൂര്‍ത്തിയായി ടാറിങ് നടത്താനിരിക്കെ ആശുപത്രി റോഡ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തന്നെയാണ്.
റോഡ് നിരപ്പില്‍ നിന്നു ഉയര്‍ന്നു നില്ക്കുന്ന വഴിയിലേക്കു കാല്‍നട യാത്രക്കാര്‍ക്കു പോലും കയറാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ദിനംപ്രതി നൂറു കണക്കിനു രോഗികള്‍ വരുന്ന ഇവിടേക്ക് വയോജനങ്ങളും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരും വാഹനമിറങ്ങി നടന്നു കയറുകയാണ്. മരുന്നും അനുബന്ധ സാധനങ്ങളും താഴെയിറക്കി മുകളിലേക്കു ചുമന്നെത്തിക്കണം. വശത്തു കൂടി ചെറിയൊരു വഴി വെട്ടിയിട്ടുണ്ടെങ്കിലും ഇതിലൂടെ വാഹനം കയറ്റി കുത്തനെയുള്ള ഇടുങ്ങിയ വഴിയിലേക്കു വാഹനം തിരിച്ചാല്‍ അപകടമായിരിക്കും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: