കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ നിലവിലുളള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഞ്ചേശ്വരം, കാസര്‍കോട് താലൂക്ക് പരിധികളില്പെട്ട മുഴുവന്‍ സ്ഥലങ്ങളിലും ബേക്കല്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലും ഇന്നു മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു. നിരോധനം അവഗണിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: