കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പാലത്തിന്റെ രേഖകള്‍ റോഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്പ്പറേഷനേറ്റുവാങ്ങി. സ്വകര്യ വ്യക്തികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പൊന്നും വിലയ്ക്കെടുത്ത ഭൂമി റവന്യൂ വകുപ്പധികൃതരില്‍ നിന്നും മേല്‍പാലത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള ആര്.ബി ടി.സി ഏറ്റെടുത്തു തുടര്‍ന്ന് ഈ സ്ഥലത്തുള്ള വൈദ്യുത തൂണുകള്‍ മാറ്റാനും വീടുകള്‍ ഒഴിയാനും നോട്ടീസ് നല്കി. മേല്‍പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.ഹമീദ് ഹാജി, എച്ച്.ശിവദത്ത്, എ.വി രാമകൃഷ്ണന് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സി മുഹമ്മദ്കുഞ്ഞി, എം.പി ജാഫര്‍, പി.വി കുഞ്ഞബ്ദുള്ള പി നാരായണന്, നഗരസഭ ചെയര്മാന് വി.വി രമേശന് ലാന്റ് ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദരന്‍, ആര്.ബി ഡി.സി മാനേജര്‍ മുഹമ്മദ് ഉവൈസ് ഡെപൂട്ടി താസില്ദാര് വിശ്വനാഥ് സെപഷല്‍ തഹസില്‍ദാര്‍ ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: