ബാലുശ്ശേരി: എലത്തൂര്‍ നിയോജകമണ്ഡലം എംഎല്‍എയും സംസ്ഥാന ഗതാഗത മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നന്മണ്ടയിലെ ക്യാമ്പ് ഓഫീസിനുനേരെ അക്രമം.
ഓഫീസിന്റെ രണ്ട് ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ബോര്‍ഡ് നശിപ്പിച്ചു. എന്‍.സിപിയുടെ കൊടിമരവും തകര്‍ത്തു. സ്ത്രീയോട് മോശമായി സംസാരിച്ച സംഭവം വാര്‍ത്തയായതോടെ ഇന്നലെ വൈകീട്ട് നാലുമണിയോടെ പ്രകടനമായെത്തിയ യുഡിവൈഎഫ് പ്രവര്‍ത്തകരാണ് പോലീസിന്റെ സാന്നിധ്യത്തില്‍ അക്രമം അഴിച്ചുവിട്ടത്.
ബാലുശ്ശേരി സി ഐ സുഷീറിന്റെ നേതൃത്വത്തില്‍ കുറഞ്ഞ പോലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. സംഭവത്തില്‍ മൂന്ന ് യുത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് എലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് സെവിന്‍ മോനു, സെക്രട്ടറിമാരായ ഫിറോസ്, അരുണ്‍ എന്നിവരെയാണ് പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റും അറസ്റ്റിലായത്.്
അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐക്കാരും എല്‍ഡിഎഫും ടൗണില്‍ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റോഡിന്റെ മധ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് യാത്രക്കാരെ വലച്ചു.
ഗതാഗതം താറുമാറായിട്ടും പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസുകാരനും ഡിഫി അക്രമത്തില്‍ പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: