കാഞ്ഞങ്ങാട്: സമരത്തിന്റെ ഭാഗമായി ഗതാഗതം സ്തംഭിപ്പിച്ച 66 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. 2012 മാര്‍ച്ച് 18ന് കാഞ്ഞങ്ങാട് നഗരത്തിലാണ് സമരം നടന്നത്. പെട്രോള്‍പമ്പ് മുതല്‍ ബസ് സ്റ്റാന്റ് വരെയാണ് റോഡില്‍ കുത്തിയിരുന്ന് ഗതാഗത തടസമുണ്ടാക്കിയത്.
പൊലീസ് നിര്‍ദ്ദേശം ലംഘിച്ചത് ഉള്‍പ്പെടെയാണ് കേസ്. എസ്.ഐ ആയിരുന്ന വി. ഉണ്ണികൃഷ്ണനാണ് കേസ് എടുത്തത്. 1200 രൂപ വീതം പിഴ അടക്കാന്‍ ഹോസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ആണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: