കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ മേഖലയില്‍ നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 785 പേര്പരിശീലനം പൂര്‍ത്തിയാക്കി.
ഗ്രാമ പ്രദേശങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ വഴി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയാണ് ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ). ഇതില്‍ 620 പേര് 6000 മുതല്‍ 15000 രൂപ വരെ മാസ ശമ്പളം ലഭിക്കുന്ന ജോലിയില്‍ പ്രവേശിച്ചു. പല കാരണങ്ങള്‍ കൊണ്ട് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന യുവതീയുവാക്കള്‍ക്ക് മാസത്തെ വൈദഗ്ദ്ധ്യ പരിശീലനവും തുടര്‍ന്ന് ജോലിയും ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.
പരിശീലനത്തിനു പുറമേ യൂണിഫോം, ബാഗ്, പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും സൗജന്യമായി ലഭിക്കും. കൂടാതെ പഠന കാലയളവില്‍ ദിവസം 125 രൂപ യാത്രാബത്തയും ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷന് അംഗങ്ങള്‍ നേരിട്ട് പരിശോധന നടത്തിയാണ് ഏജന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. പത്താം ക്ലാസ്സ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ബി.പി.എല്‍, കുടുംബശ്രീ, തൊഴിലുറപ്പ് കുടുംബാംഗങ്ങള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാനവസരം.
റീട്ടെയിലിങ്ങ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബി.പി.ഒ എന്നീ കോഴ്സുകളിലാണ് സെന്റം ഉദുമയില്‍ പരിശീലനം നല്‍കുന്നത്. കുടുംബശ്രീ സംവിധാനം, തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, യൂത്ത് ക്ലബ്ബുകള്‍ തുടങ്ങിയവയിലൂടെ യോജിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നാടിനും സമൂഹത്തിനും ഗുണമുള്ളവരാക്കി യുവതലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യം കൂടി ഡി.ഡി.യു-ജി.കെ.വൈ പദ്ധതിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: