കേരളം മുഴുവന്‍ മദ്യം ഒഴുക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് ഇടതു സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൊടിപൂരമാക്കുന്നുണ്ട്.സ്റ്റാര്‍ ഹോട്ടലുകളില്‍ ഇനി കള്ളും ഒഴുകും.ആകെ ഉണ്ടായനേട്ടം! സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നു പറയുന്നതു ഇങ്ങനെയാണെന്ന് ഇപ്പോഴാണ് മനസിലായത്.
കാറല്‍ മാര്‍ക്സ് പത്തു ജന്മം ജനിച്ചാലും ബുദ്ധിയില്‍ വരാത്ത സാമ്പത്തിക ശാസ്ത്രമാണ് പിണറായി വിജയന് സര്‍ക്കാര്‍ കേരളം സാമ്പത് സമൃദ്ധമാക്കാന്‍ കൊണ്ടു വന്നിരിക്കുന്ന മദ്യനയം.ലോകത്തുള്ള പട്ടിണി രാജ്യങ്ങള്‍ സമ്പല്‍ സമൃദ്ധമാകാന്‍ ഇൗ കേരളാമോഡല്‍ പഠിക്കാന്‍വേണ്ടി വിമാനംകേറി വരാന്‍ സാധ്യതയുണ്ട്.മറ്റൊരു വാഗ്ദാനവും പാലിച്ചില്ലെങ്കിലും മദ്യ മുതലാളിമാര്ക്കുകൊടുത്ത വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചല്ലോ.
ഇനി അതിന്റെ പേരില്‍ കോടിക്കണക്കിനു പണം വാങ്ങിയെന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ആരു വിശ്വസിക്കാന്‍.വിപ്ളവ പാര്‍ട്ടികള്‍ കൈക്കൂലി വാങ്ങുകയോ.ശോ ദൈവകോപമുണ്ടാകും.
കേരളം മുഴുവന്‍ മദ്യപാനികളായതുകൊണ്ടല്ല പുതിയ മദ്യനയം.ഇനി സര്‍ക്കാരൊന്നും ചെയ്തില്ലെന്നു ഇന്നാട്ടിലെ പാവപ്പെട്ടവനു പരാതി ഉണ്ടാവരുത്. എല്ലുമുറിയെ പണിയെടുത്തു ബാറില്‍പ്പോയി രണ്ടെണ്ണമടിച്ചു വീട്ടില്‍വന്നു സുഖമായി ഉറങ്ങാമല്ലോ.വീട്ടില്‍ കൊടുക്കാനുള്ളതു ബാറില്കൊടുത്താല് മദ്യമുതലാളിയും സുഖമായുറങ്ങും.
ഒരേ സമയം മുതലാളിക്കും തൊഴിലാളിക്കും സുഖം.ഇങ്ങനെയൊരു സോഷ്യലിസത്തെക്കുറിച്ചു കേട്ടുകേള്വില്ലാത്തവരുണ്ടെങ്കില് അറിഞ്ഞോളു അത്തരം സോഷ്യലിസമാണ് പിണറായി സര്‍ക്കാര്‍ കേവലം മദ്യത്തിലൂടെ മാത്രം നടപ്പാക്കിയിരിക്കുന്നത്. യുഡിഎഫ് കൊണ്ടുവന്ന മദ്യനയം മാറ്റിയില്ലെങ്കില്‍ വിഷമദ്യം ഒഴുകുമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞു നടന്നിരുന്നത്. ജനത്തോടുള്ള സിപിഎമ്മിന്റെ കരുതല്‍ നോക്കണേ!ഉപ്പുതൊട്ടു കര്‍പ്പൂരംവരെ വിഷമാണെന്നിരിക്കെ മദ്യത്തിനു മാത്രമെന്താണാവോ ഇത്ര പ്രത്യേകത.തകര്‍ന്നു തരിപ്പണമായിരിക്കുന്ന കേരളത്തിലെ ടൂറിസത്തെ രക്ഷിക്കാന്‍ വേണ്ടിയാണത്രെ പുതിയ മദ്യനയം.
മദ്യം കിട്ടാത്തതുകൊണ്ടാണു ടൂറിസം തകര്‍ന്നതെന്നും മദ്യത്തിനായാണ് ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നതെന്നുമൊക്കെ ചോദിക്കരുത്.ലഹരി കൂട്ടാന്‍ വേറേയും ചില സാധനങ്ങളുണ്ടല്ലോ.ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇനി അതും അനുവദിക്കുമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: