പുതുക്കാട്:െൈകലാസ തീര്‍ഥാടനത്തിനിടെ പുതുക്കാട് സ്വദേശിനി ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് മരിച്ചു. പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം വെളുത്തേടത്ത് പ്രഭാകരന്റെ ഭാര്യ വത്സലയാണ് (62) മരിച്ചത്. യാത്രാമേധ്യ വ്യാഴാഴ്ച കൈലാസപാതയില്വെച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട വത്സലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നെന്നുമാണ് വെള്ളിയാഴ്ച രാവിലെ 11 ന്് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 45 അംഗ തീര്‍ഥാടകര്‍ ഈമാസം 2 നാണ് കൈലാസത്തിലേക്ക് യാത്രതിരിച്ചത്. വിവേകാനന്ദ ട്രാവല്‍സ് ആന്റ് ടൂര്‍സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് കാഡ്മണ്ഡുവിലേക്കും വിമാനമാര്‍ഗമാണ് സംഘം പോയത്. വത്സലയോടൊപ്പം ഭര്‍ത്താവ് പ്രഭാകരനും ഉണ്ടായിരുന്നു. 13 ന് സംഘം തിരിച്ചെത്തേണ്ടതായിരുന്നു. മൃതദേഹം ശനിയാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തുവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മക്കള്പ്രശാന്ത്, പ്രവീണ. മരുമക്കള്ശ്രീജ, ദേവീചരണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: