ന്യൂദല്‍ഹി: 2018 മോഡല്‍ ഓഫ് റോഡ്, മോട്ടോക്രോസ് ലൈനപ്പ് മോട്ടോര്‍സൈക്കിളുകളുടെ പരിഷ്കരിച്ച പതിപ്പ് കാവസാക്കി അവതരിപ്പിച്ചു. ഓഫ്-റോഡ് കാറ്റഗറിയില്‍ മുഴുവന്‍ കെഎല്‍എക്സ് മോഡലുകളുമാണ് പരിഷ്കരിച്ചത്.
കെഎക്സ് മോട്ടോക്രോസ് ബൈക്കുകളുടെ പുതിയ പതിപ്പും അന്തര്‍ദേശീയ വിപണിയില്‍ ലഭിക്കും.ഇന്ത്യന്‍ വിപണിയില്‍ കെഎല്‍എക്സ് 110, കെഎല്‍എക്സ് 140ജി, കെഎക്സ് 100എഫ്, കെഎക്സ് 250എഫ് എന്നീ നാല് മോഡലുകളാണ് കാവസാക്കി വില്‍ക്കുന്നത്.
നിലവില്‍ സ്റ്റോക്ക് ഇല്ലാത്തതിനെതുടര്‍ന്ന് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് കെഎല്‍എക്സ് 140ജി, കെഎക്സ് 100എഫ്, കെഎക്സ് 250എഫ് എന്നീ മോഡലുകള്‍ കാവസാക്കി ഇന്ത്യ പിന്‍വലിച്ചിട്ടുണ്ട്. പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.112 സിസി എയര്‍ കൂള്‍ഡ്, 4 സ്ട്രോക് എന്‍ജിനുമായാണ് കെഎല്‍എക്സ് 110 ന്റെ 2018 മോഡല്‍ വരുന്നത്.
ഓട്ടോമാറ്റിക് ക്ലച്ച് സഹിതം 4 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളെ മനസ്സില്‍കണ്ടുകൊണ്ട് 26.8 ഇഞ്ചെന്ന ചെറിയ ഉയരത്തിലാണ് സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. Z125 Pro, Z125 Pro KRT edition, Z125 Pro SE എന്നിവയുടെ പരിഷ്കരിച്ച മോഡലുകളും കാവസാക്കി അന്തര്‍ദേശീയ വിപണിയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: