കാഞ്ഞങ്ങാട്: സ്കൂളുകളില്‍ വിദ്യാര്‍ത്ഥിനി സൗഹൃദ ടോയ്ലറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിര്‍ബന്ധമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.
ആര്‍ത്തവ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് വിദ്യാര്‍ത്ഥിനി സൗഹൃദ ടോയ്ലറ്റുകള് വിദ്യാലയങ്ങളില്‍ സാര്‍വത്രികമാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.
വിദ്യാര്‍ത്ഥിനി സൗഹൃദ ടോയ്ലറ്റുകളില് നാപ്കിന് വെന്‍ഡിംഗ് മെഷീനുമുണ്ടാകും. അഞ്ച് രൂപ കോയിന് മെഷിനില്‍ ഇട്ടാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നാപ് കിന് ലഭിക്കും. അതോടൊപ്പം തന്നെ ഉപയോഗിച്ചവ ഇതേ മെഷിനിലൂടെ തന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം സംസ്കരിക്കാനും കഴിയും. 2014 നാണ് ഇത്തരം ഒരു ഉപകരണം വികസിപ്പിച്ചെടുത്തതെങ്കിലും അടുത്ത കാലത്താണ് ഇവ പ്രാവര്‍ത്തികമാക്കി തുടങ്ങിയത്.
ബഹുപൂരിപക്ഷം സ്കൂളുകളിലും ഇവ ഇപ്പോഴും നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഇവ അടിയന്തിരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ഇത് സ്ഥാപിക്കുന്നതിനുള്ള ചിലവ് അതാത് സ്ക്കൂളുകള്‍ തന്നെയാണ് വഹിക്കേണ്ടത്.
അണ് എയ്ഡഡ് സ്കൂളുകളിലും സാമ്പത്തിക ഭദ്രതയുള്ള പിടിഎ കമ്മിറ്റികള്‍ ഉള്ള സ്കൂളുകളിലും വിദ്യാര്‍ത്ഥിനി സൗഹൃദ ടോയ്ലറ്റ് നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെങ്കിലും സാമ്പത്തിക ശേഷിയില്ലാത്ത സ്കൂളുകള്‍ക്ക് ഇത് സ്ഥാപിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഉത്തരവ് സംസ്ഥാനത്തെ ചില സ്കൂളുകളില്‍ മാത്രമാണ് നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: