അങ്കിത ലോഖണ്ഡെ എന്ന പേര് ആദ്യം കേള്‍ക്കുന്നത് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി എന്ന വിശേഷണത്തോടെയാണ്. അന്ന് സുശാന്തും അത്ര പ്രശസ്തനല്ല. ഇപ്പോള്‍ സുശാന്ത് ബോളിവുഡിലെ പ്രധാന യുവതാരങ്ങളിലൊരാളാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരേയൊരു ധോണിയെക്കുറിച്ചുള്ള ചിത്രം ആഗോള ഹിറ്റായതോടെ ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് താരങ്ങളിലൊരാളായി സുശാന്ത് മാറി.
ഇപ്പോള്‍ അങ്കിത എന്ന കാമുകിയുടെ പേരും പ്രശസ്തമാവേണ്ടതല്ലേ? എന്നാലിപ്പോള്‍ ആ പേരു കേള്‍ക്കുന്നത് സുശാന്തിന്റെ മുന്‍ കാമുകി എന്നാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായെങ്കിലും സിനിമയില്‍ ഒരിക്കലും ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല അങ്കിതയ്ക്ക്.
പലപ്പോഴും ഏറെ ചര്‍ച്ചയായ പല ചലച്ചിത്രങ്ങളുടേയും ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് അവയുമായി ബന്ധപ്പെടുത്തി അങ്കിതയുടെ പേരും കേട്ടിരുന്നു.
ഷാരുഖ് ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ അടക്കം പല ചിത്രങ്ങളും അങ്കിതയുടെ ആദ്യ ചിത്രമാവും എന്നാണ് കരുതിയത്. എന്നാല്‍ ആ ചിത്രങ്ങളെല്ലാം അങ്കിതയ്ക്കു നഷ്ടമായി, ഇടയ്ക്കെവിടെയോ സുശാന്തുമായുള്ള പ്രണയവും.
ഇതാ വീണ്ടും കേള്‍ക്കുന്നു, അങ്കിത അരങ്ങേറുന്നു എന്ന്. സഞ്ജയ് ദത്തിന്റെ മലാങ്ക് എന്ന ചിത്രത്തിലൂടെയാണ് അങ്കിത ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. ആരംഭ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫിസറെയാണ് അങ്കിത അവതരിപ്പിക്കുന്നത്.
സുശാന്തുമായുള്ള ആറു വര്‍ഷത്തെ അങ്കിതയുടെ പ്രണയം തകര്‍ന്നത് കഴിഞ്ഞ വര്‍ഷം.
കുറച്ചു കാലത്തെ നിരാശക്കു ശേഷം വീണ്ടും സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ അങ്കിതയ്ക്ക് ബോളിവുഡിലെ അവസരം ആശ്വാസം കൂടിയാണ്. സുശാന്താവട്ടെ മികച്ച ചില പ്രോജക്റ്റുകളുമായി തിരക്കിലാണ്.
എന്നാല്‍ അടുത്തിടെ മുംബൈയിലെ ഒരു കോഫി ഷോപ്പില്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു, കുറച്ചു സമയം സംസാരിച്ചു എന്നൊരു വാര്‍ത്തയും കേള്‍ക്കുന്നു. ഫേസ്ബുക്കില്‍ അങ്കിത നല്കുന്ന ഓരോ പോസ്റ്റും സുശാന്തിനെ ഉദ്ദേശിച്ചാണ്, സുശാന്തിനെ മാത്രമുദ്ദേശിച്ചാണ് എന്നാണ് ഗോസിപ്പ് കോളങ്ങളിലെ എഴുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: