മുംബൈ: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ബാങ്കുകളുടെ അഹങ്കാരം കുറയ്ക്കാന്‍ പുതിയ സംവിധാനം അനിവാര്യമെന്ന് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്എസ് മുന്ദ്ര. ഇപ്പോള്‍ ഫോണ്‍ നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനി മാറാന്‍ സൗകര്യമുണ്ട്, മൊബൈല്‍ പോര്‍ട്ടബിലിറ്റി. ഇതേ സംവിധാനം ബാങ്ക് അക്കൗണ്ടുകള്‍ക്കും വേണമെന്ന് മുന്ദ്ര പറഞ്ഞു. അതായത് അക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറാം.
ഉദാഹരണത്തിന് എസ്ബിഐയിലെ അക്കൗണ്ട് മാറി ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ അപേക്ഷ നല്കിയാല് മതി. അക്കൗണ്ട് നമ്പര്‍ മാറേണ്ടതില്ല. കോര്‍ബാങ്കിങ്ങ് വഴി എല്ലാ ബാങ്കുകളും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ അക്കൗണ്ട് പോര്‍ട്ടബിലിറ്റിക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.
സാങ്കേതിക വിദ്യ പുരോഗമിച്ച സാഹചര്യത്തില്‍ ഇതിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. അക്കൗണ്ടുകള്‍ ആധാര്‍ വഴി ബന്ധിപ്പിച്ചിട്ടുമുണ്ട്. മുന്ദ്ര ചൂണ്ടിക്കാട്ടി. പരാതിയുള്ള അക്കൗണ്ട് ഉടമക്ക് നിശബ്ദമായി ബാങ്ക് മാറാം. മുന്ദ്ര തുറന്നു. മിനിമം ബാലന്‍സ് ഇല്ലെന്നു പറഞ്ഞ് പിഴ വാങ്ങുന്നതിനെയും മറ്റ് സൗകര്യങ്ങള്‍ നല്‍കുന്നെന്നു പറഞ്ഞ് ഫീസ് ഇൗടാക്കുന്നതിനെയും മുന്ദ്ര വിമര്‍ശിച്ചു. മിനിമം ബാലന്‍സ് നിശ്ചയിക്കാനും മറ്റു സേവനങ്ങള്‍ക്ക് ഫീ ചുമത്താനും ബാങ്കുകള്‍ക്ക് സ്വതന്ത്രമായ അധികാരം ഉണ്ട്. എന്നാല്‍ അത് സാധാരണക്കാര്‍ക്ക് സേവനം നിഷേധിക്കാനുള്ള മാര്‍ഗമാക്കി മാറ്റരുത്.
മുന്തിയ സേവനങ്ങള്‍ നല്‍കുന്നതിന് ഫീ വാങ്ങുന്നതില്‍ തെറ്റില്ല. അത് ന്യായയുക്തമാകണം. സാധാരണക്കാരെ അകറ്റി നിര്ത്താനാകരുത്. എല്ലാ ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ സേവനം നല്കുന്നുണ്ടോയെന്നു മാത്രമാണ് ആര്‍ബിഐ നോക്കുന്നത്. സേവനത്തിന് ചില നിലവാരങ്ങള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ബാങ്കുകള്‍ക്ക് എതിരെ ഓംബുഡ്സ്മാനില്‍ പരാതികള്‍ കൂടുകയാണ്. കഴിഞ്ഞവര്‍ഷം ഒരു ലക്ഷത്തിലേറെ പരാതികളാണ് ലഭിച്ചത്. ഈ വര്‍ഷം ഇതിനകം തന്നെ പരാതികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
പാസ് ബുക്കുകളിലും ബാങ്ക് സ്റ്റേറ്റ്െമന്റുകളിലുമുള്ള കുറിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല അന്വേഷണ ഏജന്‍സികള്‍ക്കു പോലും മനസിലാകുന്നില്ല. ഇതു സംബന്ധിച്ചും നിരവധി പരാതികളാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: