മാനന്തവാടി:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ മുഴുവൻ ഗവൺമെന്റ് എയ്ഡ്സ് വിദ്യാലയങ്ങളിലും ജൂൺ ഒന്നിന് പ്രവേശനോൽസവം സംഘടിപ്പിക്കുമെന്ന് നഗരസഭ അംഗങ്ങൾ അറിയിച്ചു.ഒന്നാം ക്ളാസ്സിലെത്തുന്ന നവാഗതർക്കായി നഗരസഭ ബാഗ്, സ്ളെയിറ്റ്, പെൻസിൽ, ക്രയോൺസ്, നോട്ട് ബുക്ക് എന്നിവ നൽകും. മാനന്തവാടി ഗവൺമെന്റ് യു.പി സ്ക്കൂളിൽ നടക്കുന്ന നഗരസഭാതല പ്രവേശനോൽസവം പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും.വിവിധ വിദ്യാലയങ്ങളിൽ ജനപ്രതിനിധികൾ കലാ സാമൂഹ്യ സാംസ്ക്കരിക പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കും.നഗരസഭ പരിധിയിലെ മുഴുവൻ സ്ക്കുളുകളിലുമായി 500 ഓളം കുട്ടികളാണ് ഒന്നാം ക്ളാസ്സിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. പത്ര സമ്മേളനത്തിൽ വി.ആർ.പ്രവീജ്, പ്രദിപ ശശി, പി.ടി.ബിജു, കടവത്ത് മുഹമ്മദ്, ലില്ലി കുര്യൻ, ശാരദാസ ജീവൻ, വർഗ്ഗീസ് ജോർജ്ജ്, എം.മുരളീധരൻ എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: