ന്യൂദല്‍ഹി: റിലയന്‍സ് ജിയോ മൊബൈല്‍ നെറ്റ്വര്ക്കിലെ കുതിച്ചുചാട്ടത്തിനുശേഷം വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് രംഗത്തേയ്ക്കും പ്രവേശിക്കുന്നു. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സര്‍വ്വീസ് ദീപാവലിക്ക് ആരംഭിക്കുമെന്നാണ് റിലയന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
500 രൂപയ്ക്ക് 100 ജിബി ഡാറ്റയാണ് ഓഫര്‍. മറ്റു സര്‍വ്വീസുകള്‍ പകുതി ജിബി പ്രതിമാസം ഇതിലും ഇരട്ടി നിരക്കിലാണ് നല്‍കുന്നത്. ഇതിനു മുമ്പ് ജിയോ ഫൈബര്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. മുംബൈ, ദല്‍ഹി, അഹമ്മദാബാദ്, ജാംനഗര്‍, സൂറത്ത്, വഡോദര എന്നീ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ഫൈബറിന്റെ പ്രവര്‍ത്തനം മെയ് മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ദീപാവലിയോടെ മറ്റു നഗരങ്ങളിലേക്കും വ്യാപകമാക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്ന് റിലയന്‍സ് ജിയോ ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജിയോ ഫൈബര്‍ 100 എംബിപിഎസ് വേഗതയില്‍ ചില നഗരങ്ങളില്‍ പരീക്ഷണ സര്‍വ്വീസ് നടത്തിയിരുന്നു. ജിയോ ഫൈബറിന്റെ കടന്നുവരവിനു മുന്നോടിയായി ഓണ്‍ലൈന്‍ വഴി സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് 1000 ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെലും എതിരാളിയായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമാസം 899 രൂപയ്ക്ക് 60 ജിബി ഡാറ്റയെന്നതാണ് എയര്‍ടെലിന്റെ മുഖ്യ ഓഫര്‍. ഇതുകൂടാതെ ഒരു വര്‍ഷത്തേയ്ക്കുള്ള ബോണസായി 750 ജിബി സൗജന്യ ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: