കൊല്ലാങ്കോട്: മീങ്കര അണക്കെട്ടിലെ ഷട്ടറിന് സമീപം മുതലമട പഞ്ചായത്തധികൃതര്‍ മാലിന്യം നിക്ഷേപിക്കുന്നത് മൂലം താഴ്ഭാഗത്തെ പുഴയില്‍ കുളിക്കുന്നവര്‍ക്ക് ദേഹത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പരാതി.
റോഡുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ചെമ്മണം തോട് പുഴയുടെ മേല്‍ഭാഗത്താണ് നിക്ഷേപിക്കുന്നത്.മഴപെയ്താല്‍ ഇവ പുഴയിലേക്കാണെത്തുക.പാറക്കല്‍ ചള്ള, പുള്ളിമാന്‍ ചള്ള പ്രദേശവാസികള്‍ വസ്ത്രശുചീകരണത്തിനും,കുളിക്കാന്‍ ഈ പുഴയെയാണ് ആശ്രയിക്കുന്നത്.
പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ മുതലമട പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ജലസ്രോതസ്സുകള്‍ക്ക് സമീപം മാലിന്യ നിക്ഷേപം പാടില്ലെന്ന് സര്‍ക്കാര്‍ വ്യവസ്ഥ നിലനില്‍ക്കേയാണ് കാമ്പ്രത്ത്ച്ചള്ള ,ചുള്ളിയാര്‍മേട്, മീങ്കര,അട്ടയാംപതി എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ചെമ്മണം തോടിനു സമീപം നിക്ഷേപിക്കുന്നത്.
ഇതിന് മുമ്പ് പരാതി നല്കിയപ്പോള് മറ്റൊരു സ്ഥലം കണ്ടെത്തി മാലിന്യം അങ്ങോട്ട് മാറ്റുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും മൂന്ന് മാസമായിട്ടും പാലിക്കപെട്ടിട്ടില്ല.
ഈ പ്രദേശത്ത് കനത്ത ദുര്‍ഗന്ധമാണ്.മാലിന്യവുമായി ഇനി വരുന്ന വാഹനത്തെ തടയാന്‍ പ്രതിഷേധക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: