കൂറ്റനാട്: തൃത്താലയുടെ വികസന സ്വപ്നങ്ങളിലൊന്നായിരുന്നു വെള്ളിയാങ്കല്ല് പദ്ധതി.വികസന മുന്നേറ്റം ലക്ഷ്യമാക്കി ആരംഭിച്ച വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രയോജനകരമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.
ലക്ഷ്യമാക്കിയ പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കാനാകാത്ത നിലയിലാണ്.പദ്ധതിയിലൂടെ ജലക്ഷാമം പരിഹരിക്കുന്നതിനും ഗതാഗതത്തിനും വലിയതോതില്‍ പ്രയോജനകരമാകുമെന്ന് കരുതിയെങ്കിലും ആരംഭിച്ച പല പ്രവര്‍ത്തനങ്ങളും ഇഴഞ്ഞു.
ഇവയില്‍ ഏറ്റവും പ്രധാനപ്പട്ടതാണ് വെള്ളിയാങ്കല്ല് പാലത്തിലൂടെയുള്ള ബസ്റൂട്ട്. ഉദ്ഘാടന നാളില്‍ ഓടിയ ബസ്സിനെപിന്നീടാരും കണ്ടിട്ടില്ല.
കുന്നംകുളത്തുനിന്ന് വെള്ളിയാങ്കല്ല്-വളാഞ്ചേരി വഴി കോഴിക്കോട്ടേയ്ക്ക് പോകുമ്പോള്‍ പതിനൊന്നു കിലോമീറ്റര്‍ ലാഭിക്കാമെന്നതാണ് വെള്ളിയാങ്കല്ല് വഴിയുള്ള യാത്രയുടെ ഗുണം.
നിലവില്‍ ഹ്രസ്വദൂരയാത്രക്കായി രണ്ടുബസുകള്‍ ഉണ്ടെങ്കിലും ഫലത്തില്‍ ഒരെണ്ണമാണ് ഓടുന്നത്.മറ്റൊന്നുള്ളത് വല്ലപ്പോഴും വന്നാലായി.കെഎസ്ആര്‍ടിസി സര്‍വീസ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും നടപ്പില്‍ വന്നില്ല. മുടങ്ങിക്കിടന്ന കെഎസ്ആര്‍ടിസി ബസ്സര്‍വീസ് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: