പാലക്കാട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ നാല് സ്കൂള്‍ ജംഗ്ഷനുകളില്‍ നടപ്പാലം നിര്‍മ്മിക്കും.
വിക്ടോറിയ കോളേജ്-പി.എം.ജി. സ്കൂള്‍, ഗവണ്മെന്റ് മോയന്‍സ് സ്കൂള്‍, ബിഇഎം സ്കൂള്‍, കാണിക്കമാത സ്കൂള്‍ എന്നീ ജംഗ്ഷനുകളിലാണ് നടപ്പാലം നിര്‍മ്മിക്കുക. താരേക്കാട് മുതല്‍ വിക്ടോറിയ കോളേജ് ജംഗ്ഷന് വരെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഗവണ്മെന്റ് മോയന്‍ എല്‍.പി. സ്കൂള്‍, ഗവണ്മെന്റ് മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജ്, പിഎംജി സ്കൂള്‍, ഗവ വിക്ടോറിയ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
രണ്ട് വര്‍ഷം മുമ്പ് വിക്ടോറിയ കോളേജിന് മുന്‍വശത്ത് കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ച് ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാതയില്‍ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ നടപ്പാലം അത്യാവശ്യമാണെന്ന് ട്രാഫിക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്നാണ് പാലക്കാട് നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാലം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: