റാന്നി: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ റാന്നിയില്‍ ഗ്രാമീണ ഉള്പ്രദേളങ്ങളില് ഇപ്പോഴും യാത്രാ ക്ലേശം ആതി രുക്ഷമാണ്. റാന്നി ടൗണില്‍ എത്താന്‍ മണിക്കൂരുകള്‍ കാത്തു നില്‍ക്കേണ്ട സ്ഥിതിയാണ് പലയിടത്തും. ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളെക്കാള്‍ ഏറെ സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. എന്നിരുന്നാലും സന്ധ്യ മയങ്ങിയാല്‍ പലയിടത്തും ബസ് സര്‍വ്വീസുകള്‍ നിലയ്ക്കും.
ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികള്‍ ഏറെയുള്ള റാന്നിയില്‍ സന്ധ്യ കഴിഞ്ഞാല്‍ കോട്ടയം കുമളി റോഡുമായി ബന്ധപ്പെടാന്‍ യാത്രാ സൗകര്യങ്ങളില്ല. വെച്ചുച്ചിറ, അത്തിക്കയം മോതിരവയല്‍, വല്യകാവ്, മണ്ണാറത്തറ, കരിയംപ്ലാവ്, കുമ്പളത്താമണ്‍, കടുമീന്‍ചിറ, കുക്കുടമണ്, ബംഗ്ലാംകടവ്, അടിച്ചിപ്പുഴ, ചിറ്റാര്‍, സീതത്തോട്, പെരുന്നാട്, വടശ്ശേരിക്കര തുടങ്ങിയ മലയോര വന മേഖലകളിലെ യാത്രീ ക്ലേശം ഏറെയാണ്.
റാന്നിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഉണ്ടെങ്കിലും സൗകര്യങ്ങളെക്കാള്‍ ഏറെ അസൗകര്യങ്ങളാണ് ഉള്ളത്. ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ആരംഭ സമയത്ത് പഞ്ചായത്ത് നല്കിയ പരിമിത സൗകര്യങ്ങള്‍ മാത്രമെ ഇപ്പോഴും ഉള്ളൂ. യാത്രക്കാര്‍ക്ക് മഴയും വെയിലു മേല്ക്കാതെ ബസ് കാത്തു നില്ക്കാന് പോലും സൗകര്യമില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു ള്ള സൗകര്യവുമില്ല. ബസുകള്‍ക്ക് ഡീസല്‍ നിറയ്ക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ മറ്റു ഡിപ്പോകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഇവിടെ എതെങ്കിലും ബസ് കേടായാല്‍ പകരം ഉപയോഗിക്കാന്‍ സ്പെയര്‍ ബസില്ല. 16 ഷെഡ്യൂളുകള്‍ ഉണ്ടെങ്കിലും 14 ഷെഡ്യൂളുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഡൈവര്മ്മാരുടെ അഭാവം ഇത്ല് തന്നെ പല ഷെഡ്യൂളുകളും മുടങ്ങാന്‍ ഇടയാക്കുന്നു. 5 ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്ളതില്‍ കണ്ണൂര്‍ കുടിയാന്മലയിലേക്കുള്ളതാണ് എറ്റവും ദൈര്‍ഘ്യമേറിയത്. റാന്നി-തിരുവല്ല, റാന്നി- ചങ്ങനാശ്ശേരി തുടങ്ങിയ റൂട്ടുകളിലും ചെയിന്‍ സര്‍വ്വീസ് നടത്തുന്നത് ലാഭകരമാണെന്ന നിര്‍ദ്ദേശ മുയര്ന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതേ സമയം സ്വകാര്യ ബസുകള്‍ ഈ റൂട്ട് കുത്തകയാക്കിയിരിക്കുകയാണ്. റാന്നിവഴി കോട്ടയത്തിന് സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തുണ്ടെങ്കിലും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഇല്ലെന്നു തന്നെ പറയാം. കോടിക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന ശബരിമല റാന്നി താലൂക്കിലാണ്. എന്നാല്‍ റാന്നി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പമ്പയ്ക്ക് ഇതുവരെ സര്‍വ്വീസില്ല. വെച്ചുച്ചിറ ഭാഗത്തേക്കും മറ്റും യാത്രക്കാര്‍ സമാന്തര ജീപ്പ് സര്‍വ്വീസിനെയാണ് ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: