പാലക്കാട് : നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ജൈനിമേട് ഗ്യാസ് ക്രിമിറ്റോറിയവും കേന്ദ്ര സംസ്ഥാന നഗരസഭ ഫണ്ടുപയോഗിച്ച് 64കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ഐഎച്ച്എസ് ഡിപി ഫ്ളാറ്റിന്റെ ആദ്യഘട്ടം പണിപൂര്‍ത്തീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11-ന് മന്ത്രി എ.കെ.ബാലന് നിര്‍വഹിക്കും.
നഗരസഭയിലെ നാലുകേന്ദ്രങ്ങളില് 16ലക്ഷം രൂപ ചിലവഴിച്ച് തുമ്പൂര്‍മുഴി മോഡലില്‍ ഏറോബിക് കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും നടക്കും.
ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 ലക്ഷം രൂപ ചെലവഴിച്ച് 75 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകളും, 15 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് ഹൈസ്കൂളുകള്‍ക്ക് നാപ്കിന് വെന്‍ഡിംഗ് മെഷീനുകളും, ഏഴ് ഹൈസ്കൂളുകളിലേക്ക് 40 ലാപ്ടോപ്പുകളുടെയും വിതരണം മോയന്‍ ഗേള്‍സ് ഹൈസ്കൂളില്‍ മന്ത്രി എ.കെ.ബാലന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: