മുംബൈ: രണ്ടു ദിവസത്തെ റെക്കോഡ് നേട്ടത്തിനു ശേഷം മുംബൈ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. സൂചിക 31,000-ത്തിനും താഴേക്ക് പോയി. 30 ഓഹരികള്‍ വിറ്റഴിഞ്ഞപ്പോഴേക്കും സൂചിക 158.31 ഇടിഞ്ഞ് 30,869.90 എന്ന നിലയിലേക്കെത്തി. വെള്ളിയാഴ്ച രാവിലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്സ് 726.57 പോയിന്റ് ഉയര്‍ന്ന് 31,028.21 എന്ന റെക്കോഡ് സൃഷ്ടിച്ചിരുന്നു.
ഹെല്‍ത്ത്കെയര്‍, ഐടി, ടെക്, റിയല്‍റ്റി എന്നിവയുടെ സൂചികകള്‍ താഴേക്ക് പോയി. ലുപിന്‍, ഐസിഐസിഐ ബാങ്ക്, വിപ്രോ, അഡാനി പോര്‍ട്ട്സ്, സിപ്ല, മാരുതി സുസുക്കി, എന്‍ടിപിസി, ഒഎന്‍ജിസി, ഇന്‍ഫോസിസ് എന്നിവ 1.70 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
മറ്റ് ഏഷ്യന്‍ വിപണികളില്‍ ഹോംഗ് കോങ്ങിന്റെ ഹാങ്സെംഗ് 0.09 ശതമാനവും ജപ്പാന്റെ നിക്കീയി 0.16 ശതമാനവും ഉയര്‍ന്നു. ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്സ് 0.07 ശതമാനവും ഉയര്‍ന്നു. യുഎസ് ഡൗ ജോന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നാഷണല്‍ വെള്ളിയാഴ്ച 0.01 ശതമാനം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: