കല്‍പ്പറ്റ : സംസ്ഥാനത്തെ ഒരു വിഭാഗം ഔഷധ വ്യാപാരികള്‍ ഈ മാസം 30 ന് പണിമുടക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കാരുണ്യ, നീതി, മാവേലി എന്നീ മെഡിക്കല്‍ സ്റ്റോറുകള്‍ അന്നേദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നകകളുടെ ദൗര്‍ലഭ്യം നേരിടുകയാണെങ്കില്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പുമായി ബന്ധപ്പെടണം. ഫോണ്‍ 04936 248 476,9745166457
പ്രതികരിക്കാൻ ഇവിടെ എഴുതുക: