കല്ലടിക്കോട്: പനയംമ്പാടം എരുമേനി വീട്ടില്‍ കാര്‍ത്യായനിയാണ് വീട് ഉണ്ടായിട്ടും താമസിക്കാനാകാതെ തന്റെ പഴയ കുടിലില്‍ തന്നെ കഴിയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലാണ് വീട് നല്‍കിയത്.എന്നാല്‍ ഈ വീട്ടില്‍ അത്യാവശ്യ സൗകര്യങ്ങളില്ല.
രണ്ട് മുറികള്‍ വാര്‍ത്ത് ഇട്ടു എന്നല്ലാതെ അടുക്കളയോ, ശുചിമുറിയോ വാതിലുകളോ ജനലോ ഒന്നും തന്നെ വെക്കാന്‍ സാധിച്ചിട്ടില്ല.
ഈ കുടുബത്തിന്റെ ആകെ വരുമാനം തൊഴിലുറപ്പിലായിരുന്നു. വര്‍ഷങ്ങളായി രോഗ ശൈയ്യയിലായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടു, ഏക ആശ്രയമായിരുന്ന മകന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. തന്റെ മനഃശക്തിയും നല്ലവരായ നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത.്
ഭര്‍ത്താവിന്റെയും മകന്റെയും ആശുപത്രി ചെസവുകള്ക്കായി രണ്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നു. തന്റെ ജീവിതമാര്‍ഗ്ഗമായിരുന്ന തൊഴിലുറപ്പ് ഇപ്പോള്‍ ഇല്ല ,ആറ് മസത്തോളം പണിയുടുത്തതിന്റെ പണം കിട്ടിയിട്ടുമില്ല.
പഞ്ചായത്ത് അനുവദിച്ചു തന്ന വീട്ടില്‍ കിടന്നുറങ്ങാന്‍ അടച്ചുറപ്പാക്കണം ശുചിമുറി വൃത്തിയാക്കി എടുക്കണം ഇങ്ങനെ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതികൃതര്‍ ഗൗനിക്കുന്നില്ല. പരാതിയുമായി ഉദ്യോഗസ്ഥരുടെ വാതിലുകള്‍ മുട്ടുകയാണ് അറുപതിയഞ്ചു കഴിഞ്ഞ ഈ അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: