മുംബൈ: സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ മത്സരം പുതിയ തലത്തിലേക്ക്. ലൈസന്‍സ് ഫീ ഇനത്തില്‍ എയര്‍ടെല്‍, വൊഡഫോണ്‍, ഐഡിയ കമ്പനികള്‍ സര്‍ക്കാരിന് 400 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ആരോപണം.
ഇവരുടെ എതിരാളികള്‍ റിലയന്‍സ് ജിയൊയാണ് ആരോപണമുന്നയിച്ച് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കത്തയച്ചത്. ഈ കമ്പനികള്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആശ്യപ്പെട്ടിട്ടുണ്ട്.
2016-17 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെ (ജനുവരി-മാര്‍ച്ച്) ലൈസന്‍സ് ഫീ അടച്ചതില്‍ ക്രമക്കേടെന്നാണ് ജിയൊയുടെ ആരോപണം. ഈ പാദത്തിലെ വരുമാനം ആപേക്ഷികമായി കണക്കാക്കിയാണ് ഫീ അടച്ചത്. മൂന്നാം പാദത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് അടയ്ക്കേണ്ടത്. നാലാം പാദത്തിലെ ആപേക്ഷിക വരുമാനമോ, മൂന്നാം പാദത്തിലെ ആകെ വരുമാനമോ, ഏതാണ് കൂടുതല്‍ അതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് ഫീ അടയ്ക്കേണ്ടതെന്നാണ് ചട്ടം. ഇതനുസരിച്ച് മൂന്നാം പാദം അടിസ്ഥാനമാക്കണം.
എന്നാല്‍, ഈ കമ്പനികള്‍ അതു ലംഘിച്ചുവെന്നാണ് ജിയൊയുടെ ആരോപണം.
ഇവരില്‍ നിന്ന് പിഴ ഈടാക്കുകയോ, ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുന്നതടക്കമുള്ള നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: