പാലക്കാട്: പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ആരോപണങ്ങളുടെ ശരശയ്യയിലായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു.
വിവിധ പാര്ട്ടികളിന് നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് കഞ്ചിക്കോട് നല്കിയ സ്വികരണത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഒരു വര്‍ഷത്തിനിടെ ആരോപണങ്ങളില്‍ പെട്ട് രണ്ടു മന്ത്രിമാര്‍ രാജിവെക്കേണ്ട അവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
ലാവലിന്‍ കേസില്‍ പിണാറായിക്ക് സ്ഥ്ാനം രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
സംസ്ഥാനസെക്രട്ടറി സി.കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്മുഖന്, പ്രവീണ്‍,സുരേന്ദ്രന് പുതുശ്ശേരി ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് വി.ശശി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: